കോഴിക്കോട്: പണിക്കർ റോഡിലെ പ്രസിദ്ധമായ കൊന്നേനാട്ട് തെരു ഗണപതി ക്ഷേത്രോൽസവം നാളെ (10ന്) സമാപിക്കും. കാലത്ത് 4.30ന് നടതുറക്കും, 5 മണിയ്ക്ക് മഹാഗണപതി ഹോമം , 12 ന് മദ്ധ്യാഹ്നപൂജ , ഉച്ചയ്ക്ക് 1 മണിയ്ക്ക് 50 ൽ പരം വാദ്യകലാകാരൻമാർ പങ്കെടുക്കുന്ന പന്തൽ മേളം ,2 .30 ന് ചുറ്റെഴുന്നള്ളത്ത് ,7മണിയ്ക്ക് കോഴിക്കോട് ശിവപുരി മഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ആഘോഷ വരവ് ,രാത്രി 9 മണിയ്ക്ക് തായമ്പക ,10 .30 ന് വാമൊഴിത്താളം (ഗീരീഷ് ആമ്പ്ര നയിക്കുന്ന നാടൻ പാട്ടുകൾ ), രാത്രി 1 മണിയ്ക്ക് വാദ്യമേളം , 2ന് വില്ലെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും.
കൊന്നേനാട്ട് തെരു ഗണപതി ക്ഷേത്ര മഹോത്സവം നാളെ സമാപിക്കും

