വി കെ സിയുടെ ആത്മകഥ മുഖ്യമന്ത്രി 18 ന് പ്രകാശനം ചെയ്യും

കോഴിക്കോട്: വി കെ സി ഗ്രൂപ്പിൻ്റെ സ്ഥാപക ചെയർമാനും മുൻ എംഎൽഎയും പൊതു പ്രവർത്തകനുമായ വി കെ സി മമ്മദ് കോയയുടെ ആത്മകഥ ‘ഇനിയും നടക്കാം’ ഫെബ്രുവരി 18 ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. എഴുത്തുകാരൻ ടി പത്മനാഭൻ ആദ്യ കോപ്പി ഏറ്റുവാങ്ങും. പകൽ 3.30 ന് ശ്രീനാരായണ സെൻ്റിനറി ഹാളിലാണ് പരിപാടി.

പുസ്തക പ്രകാശന സംഘാടക സമിതി രൂപീകരിച്ചു. അളകാപുരിയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി മേയർ സി പിമുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. കേളുഏട്ടൻ പഠന കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. സി ഇ ചാക്കുണ്ണി, നവാസ് പുനൂർ, എൻ സി ഖാലിദ്, ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശൈലജ, എം ഗിരീഷ്, ഡോ. യു ഹേമന്ത് കുമാർ, രാധാ ഗോപി, ഉദയൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *