പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ്


കോഴിക്കോട് താലൂക്കിലെ വേണ്ടൂർ മഹാദേവ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക്
ഹിന്ദുമതധർമ്മ സ്ഥാപന നിയമപ്രകാരം
അർഹരായ തദ്ദേശവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

പൂരിപ്പിച്ച അപേക്ഷകൾ
ജനുവരി എട്ടിന് വൈകീട്ട് 5 ന് മുൻപായി കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ഡി ബ്ലോക്ക് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.

അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും വകുപ്പിന്റെ കോഴിക്കോട് ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം. അപേക്ഷാഫോം മലബാർ ദേവസ്വം ബോർഡിന്റെ
വെബ്സൈറ്റായ www.malabardevaswom.kerala.gov.in ലും ലഭ്യമാണ്.

വടകര താലൂക്ക് വില്യാപ്പള്ളി വില്ലേജിൽപ്പെട്ട ശ്രീ കൊറ്റ്യാംവള്ളി പരദേവത ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും പൂരിപ്പിച്ച് അപേക്ഷകൾ ക്ഷണിച്ചു. നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 20ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്. അപേക്ഷ ഫോറം പ്രസ്തുത ഓഫീസിൽ നിന്നും, മലബാർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിൽ നിന്നും (www.malabardevaswom.kerala.gov.in) ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *