സ്റ്റാഫ് നഴ്സ് ട്രെയിനി നിയമനം

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം കോഴിക്കോട് കാസ്പിന് കീഴിൽ സ്റ്റാഫ് നഴ്സ് ഒഴിവിലേക്ക് ഒരു വർഷത്തേക്ക് ട്രെയിനികളെ നിയമിക്കുന്നു. ട്രെയിനിങ് കാലയളവിൽ 10000 രൂപ സ്റ്റൈപ്പന്റ് നൽകും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 10ന് രാവിലെ 11 ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

സൗജന്യ പരിശീലനം

പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്മെന്റ് സെന്ററിൽ ഐ ബി പി എസ് -ബാങ്ക് എക്സാം സൗജന്യ പരിശീലനം ആരംഭിക്കുന്നു. ഐ ബി പി എസ് ബാങ്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് നവംബർ 16ന് വൈകുന്നരം അഞ്ചിനു മുമ്പായി പേരാമ്പ്ര സിഡിസിയുടെ ഫേസ്ബുക്ക് പേജിലെ (cdc.perambra) ലിങ്ക് വഴിയോ ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ പേര് രജിസ്റ്റർ ചെയ്യാം. 55 പേർക്കാണ് പ്രവേശനം. നവംബർ 20 ന് ക്ലാസ്സുകൾ ഓഫ് ലൈനായി ആരംഭിക്കും. ഫോൺ : 0496-2615500


സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ആയ (സെക്കൻഡ് എൻ സി എ -ധീവര ) ( കാറ്റഗറി നമ്പർ 440/2021), ആയ (ഫസ്റ്റ് എൻ സി എ-വിശ്വകർമ) (കാറ്റഗറി നമ്പർ 441/2021), ആയ (കാറ്റഗറി നമ്പർ 021/2021) എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പിനായി 2023 ഒക്ടോബർ 28ന് നിലവിൽ വന്ന സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. www.keralapsc.gov.in

അക്വാകൾച്ചർ പ്രൊമോട്ടർ നിയമനം

കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം – ജനകീയ മത്സ്യകൃഷി പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അക്വാകൾച്ചർ പ്രൊമോട്ടർമാരെ താത്ക്കാലികമായി നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : ഫിഷറീസ് സയൻസിലുള്ള വിഎച്ച്എസ് സി/ഫിഷറീസ് സയൻസിലോ സുവോളജിയിലോ ഉള്ള ബിരുദം/എസ്എസ്എൽസിയും അക്വാകൾച്ചർ ഫീൽഡിൽ ഒരു സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള കുറഞ്ഞത് നാല് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി – 20 വയസ്സിനും 56 വയസ്സിനും മധ്യേ. അപേക്ഷകർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പ്
എന്നിവ സഹിതം നവംബർ 15ന് രാവിലെ 10 നു മുമ്പായി വെസ്റ്റ്ഹിൽ ഡയറക്ടറാഫീസിൽ നടക്കുന്ന വാക്ക് ഇൻ – ഇന്റർവ്യൂവിന് ഹാജരാകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ : 0495-2383780


ഇന്റർവ്യൂ

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഐ.ടി.ഐ ബേള (കാസർഗോഡ് ജില്ല), ഗവ. ഐ.ടി.ഐ തൂണേരി (കോഴിക്കോട് ജില്ല), ഗവ. ഐ.ടി.ഐ കേരളാധീശ്വരപുരം, ഗവ. ഐ.ടി.ഐ പാതായ്ക്കര (മലപ്പുറം ജില്ല) എന്നീ സ്ഥാപനങ്ങളിൽ അരിത്തമാറ്റിക് കാൽക്കുലേഷൻ കം ഡ്രോയിങ് (എ.സി.ഡി) ഗസ്റ് ഇൻസ്ട്രക്ടർമാരെ (ഒരു ഒഴിവ് വീതം) നിശ്ചിത കാലയളവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ നവംബർ 13ന് രാവിലെ 10.30ന് പട്ടികജാതി വികസന വകുപ്പിന്റെ ഉത്തര മേഖല ട്രെയിനിങ് ഇൻസ്പെക്ടറാഫീസിൽ നടക്കും. ഏതെങ്കിലും ട്രേഡിൽ ഗവ. അംഗീകൃത മുന്ന് വർഷ എഞ്ചിനീയറിങ് ഡിപ്ലോമ (കമ്പ്യൂട്ടർ എഞ്ചിനീയറിങ് ഡിപ്ലോമ ഒഴികെ) ആണ് മിനിമം യോഗ്യത. താൽപര്യള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. ഫോൺ : 0495 -2371451.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന കുറുവങ്ങാട് ഗവ. ഐടി..ഐ യിൽ സർവ്വേയർ ട്രേഡിൽ ഒരു ഗസ്റ് ഇൻസ്ട്രക്ടറെ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ നവംബർ 13ന് രാവിലെ 10.30ന് പട്ടികജാതി വികസന വകുപ്പിന്റെ ഉത്തര മേഖല ട്രെയിനിങ് ഇൻസ്പെക്ടറാഫീസിൽ നടക്കും. ഗവ. അംഗീകൃത മുന്ന് വർഷ സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമയാണ് മിനിമം യോഗ്യത. പ്രതിമാസ വേതനം പരമാവധി 27,825 രൂപ . താൽപര്യള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഇന്റർവ്യവിന് നേരിട്ട് ഹാജരാകണം. ഫോൺ : 0495 -2371451.

ത്രിദിന പരിശീലനം

വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിൽ സ്ഥിതിചെയ്യുന്ന കാർഷിക പരിശീലന കേന്ദ്രം നവംബർ മാസത്തിൽ ചെറു ധാന്യ കൃഷിരീതിയും മൂല്യ വർധിത ഉൽപ്പന്ന നിർമ്മാണവും, ശീതകാല പച്ചക്കറി കൃഷി, നഴ്സറി പരിപാലനവും സസ്യപ്രജനന രീതിയും, അലങ്കാര ചെടികളും പൂന്തോട്ട പരിപാലനവും എന്നീ വിഷയങ്ങളിൽ കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നിന്നുള്ള കർഷകർക്ക് പരിശീലനം നടത്തുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ 0495 2373582 എന്ന ഫോൺ നമ്പറിൽ നവംബർ 15 നു മുൻപ് പേര് രജിസ്റ്റർ ചെയ്യണമെന്ന് കാർഷിക പരിശീലന കേന്ദ്രം കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *