ഫാറൂഖ് കോളേജിൽ ദേശീയ സെമിനാർ

കോഴിക്കോട്: പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോൾ കേരളത്തിലെ പ്രീ സ്കൂൾ മേഖലയിൽ വരുന്ന മാറ്റങ്ങളെ കുറിച്ചും സങ്കീർണതകളെ കുറിച്ചും ചർച്ച ചെയ്യുന്ന ദേശീയ സെമിനാർ നവംബർ 9ന് ഫാറൂഖ് ട്രൈനിങ് കോളേജിൽ നടക്കും.

ഏർളി ചൈൽഡ് ഹുഡ് ഫൗണ്ടേഷനും(ഇ സി ഫൗണ്ടേഷൻ) ഫാറൂഖ് ട്രെയിനിങ് കോളേജും ഹയർ എജ്യുക്കേഷൻ കൗൺസിലും ഫാറൂഖ് കോളേജും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ഇ കെസതീഷ് , ഗുജറാത്ത്‌ ചിൽഡ്രൻസ് യൂണിവേഴ്സിറ്റി എലമെന്ററി എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് വിഭാഗം മേധാവി ഡോ. നരേന്ദ്രകുമാർ ഡി ദേവസ, എസ് സി ഇ ആർ ടി മുൻ റിസർച്ച് ഓഫീസർ ഡോ. ഷീല ജാസ്മിൻ, സി ബി എസ് ഇ മാസ്റ്റർ ട്രെയിനർ ജോജി പോൾ തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. പ്രീ സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, പ്രീ സ്കൂൾ മേധാവികൾ, പ്രീ സ്കൂൾ അധ്യാപകർ എന്നിവരാണ് സെമിനാറിലെ പ്രതിനിധികൾ.
മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം.
വിശദ വിവരങ്ങൾക്ക്:
+91 97781 96857
+91 80754 69723
+91 94472 76416

Leave a Reply

Your email address will not be published. Required fields are marked *