സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം
കോഴിക്കോട്: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരളം) വകുപ്പിന് കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള പട്ടികജാതി/പട്ടിക ഗോത്രവര്‍ഗക്കാര്‍ക്കായുള്ള കോച്ചിങ് കം ഗൈഡന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കും. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡും സഹിതം സെപ്റ്റംബര്‍ 19നകം നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495 2376179.
സ്പോട്ട് അഡ്മിഷന്
കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17ന് സ്പോട്ട് അഡ്മിഷന് നടക്കും. യോഗ്യത: എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടെത്തണം. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാംനില, അംബേദ്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന് ലിങ്ക് റോഡ്, കോഴിക്കോട്, 673002. ഫോണ്‍: 9526871584, 0495 2301772.
കോഴിക്കോട് മലാപറമ്പിലെ ഗവ. വുമണ്‍സ് പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 11ന് രാവിലെ 9.30 മുതല്‍ സ്പോട്ട് അഡ്മിഷന് നടക്കും. www.polyadmission.org ല്‍ പ്രസിദ്ധീകരിച്ച കോഴിക്കോട് ജില്ലാ റാങ്ക് ലിസ്റ്റില്‍ ഉള്ളവരും പുതുതായി അപേക്ഷിച്ചവരുമായ എല്ലാ പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. എസ്.എസ്.എല്‍.സി, ജാതി, വരുമാനം/നോണ്‍ ക്രീമിലെയര്‍, വിടുതല്‍, സ്വഭാവ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും ഫീസും സഹിതം രാവിലെ 9.30നും 10.30നും ഇടയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2370714.