എസ് ജാനകി അനുസ്മരണം
കോഴിക്കോട്: പി.കെ.റോസി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം നടത്തി. മാധ്യമ പ്രവർത്തക സനിത മനോഹർ അനുസ്മരണ പ്രഭാഷണം നടത്തി. എസ്. ജാനകിയെ എസ്. ജാനകിയമ്മ എന്ന് വിളിക്കുന്നതിനേക്കാൾ ആദരവ് എസ്. ജാനകി എന്ന് അഭിസംബോധന ചെയ്യുന്നതാണ് എന്ന് സനിത അഭിപ്രായപ്പെട്ടു.
പി.കെ.റോസി.ഫിലിം സൊസൈറ്റി വൈസ് പ്രസിഡൻ്റ് പസ്കി സ്വാഗതം പറഞ്ഞു. ചലച്ചിത്ര പ്രവർത്തക നവീന വിജയൻ അധ്യക്ഷയായി.
കലാകാരി ഇഷാന സുനിൽ, ചലച്ചിത്ര നടിയും അധ്യാപികയുമായ എച്ച് കബനി, ഗായികയും അധ്യാപികയുമായ ടി പി ശശിമംഗള എന്നിവർ ഗാനാർച്ചന നടത്തി.
നടി പ്രിയ ശ്രീജിത്ത്, സാംസ്കാരിക പ്രവർത്തകയും അധ്യാപികയുമായ ബിന്ദു ആമാട്ട് എന്നിവർ സംസാരിച്ചു. പി.കെ.റോസി.ഫിലിം സൊസൈറ്റി എക്സിക്യൂട്ടീവ് അംഗം എം പി ജസീന നന്ദി പറഞ്ഞു.