കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെ.എ.എസ്.പിക്ക് കീഴില്‍ ദിവസവേതനത്തില്‍ ഒരു വര്‍ഷത്തേക്ക് ഫാര്‍മസിസ്റ്റ് നിയമനത്തിന് ജൂണ്‍ ഒമ്പതിന് രാവിലെ 11ന് അഭിമുഖം നടക്കും. യോഗ്യത: ഡി ഫാം/ ബി ഫാം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 20-45. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം.

