സിവില്‍ സര്‍വീസ് പരിശീലനം
.കോഴിക്കോട്: വെസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ പ്രിലിംസ് കം മെയിന്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ക്ലാസുകള്‍ ജൂണ്‍ 15ന് ആരംഭിക്കും. ജൂലൈ അഞ്ചിന് ക്ലാസുകള്‍ ആരംഭിക്കുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്കും വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കും വേണ്ടിയുള്ള വീക്കെന്‍ഡ് ബാച്ചിലേക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ടാലന്റ് ഡെവലപ്മെന്റ് കോഴ്സ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന് കോഴ്സ് എന്നിവയിലേക്കും പ്രവേശനം ആരംഭിച്ചു. www.kscsa.org മുഖേന അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0495 2386400, 8281098870