ഹൃദയം കവർന്ന് അണിയറയുടെ ലോക നാടക ദിനാഘോഷം

കോഴിക്കോട്: മലയാള നാടകവേദിയുടെ തലവിധി മാറ്റിക്കുറിച്ച നിരവധി ആവിഷ്കാരങ്ങൾക്ക് നിമിത്തമായ നാടക പ്രവർത്തക കൂട്ടായ്മ ‘അണിയറ ‘ആത്മ വിശകലനത്തിലേക്കും ഒരുവേള ആത്മാഭിവാദ്യത്തിലേക്കും അതിവിനയ ലേശമെന്യേ തുനിഞ്ഞിറങ്ങി ലോക നാടക ദിനാഘോഷം അന്വർത്ഥമാക്കി.
മുതിർന്ന നാടക അധ്യാപകനും പരിശീലകനുമായ  ഗോപിനാഥ് കോഴിക്കോട് ലോക നാടകദിന സന്ദേശം വായിച്ചു.
ഫ്രെയിമിൽ ഒരു രാഷ്ട്രീയമുണ്ട് രേഖീയമായ  ഫ്രെയിം ഒരു സത്യമാണ് സത്യം എന്ന് സ്ഥാപിക്കുന്നു. കാഴ്ചകൾ കാഴ്ചപ്പാടുകളിൽ അധിഷ്ഠിതമാണ്. കാലിക്കറ്റ് സർവകലാശാല മലയാള വിഭാഗം മുൻ അധ്യക്ഷനും നാടക വിശാരദനുമായ Dr. L.തോമസ്കുട്ടി ഉദ്ഘാടന ഭാഷണത്തിൽ പറഞ്ഞുവെച്ചു. കവിയും ചിത്രകാരനും അണിയറയുടെ തുടക്കം മുതലുള്ള പ്രസിഡന്റുമായ പോൾ കല്ലാനോട് അധ്യക്ഷനായിരുന്നു.

ദശകങ്ങൾക്ക് മുമ്പ് അങ്ങ് അമേരിക്കയിൽ വരെ മലയാള നാടകവുമായി എത്തിയ മുതിർന്ന നാടകനടൻ അരങ്ങാടത്ത് വിജയനെ ആദരിച്ച് പ്രസിഡൻ്റ് വിജയനെ ഷാൾ അണിയിക്കുകയും അണിയറയുടെ മെമെന്റോ ഏല്പിക്കുകയും ചെയ്തു. വിജയനെ നടൻ മോഹനൻ മേലാൾ പരിചയപ്പെടുത്തി.


ഗോപിനാഥ് കോഴിക്കോടി നായിരുന്നു അണിയറയുടെ ഗുരുവന്ദനം അണിയറയുടെ സർവ്വസ്വവുമായ കെ ആർ മോഹൻദാസ് ഷാളണിയിക്കുകയും മെമെന്റോ നൽകുകയും ചെയ്തു.കേരള സംഗീത നാടക അക്കാദമിയുടെ 2025ലെ ഫെല്ലോഷിപ്പിന് അർഹനായ ജയപ്രകാശ് കുളകരിനെയും ഗുരുപൂജ അവാർഡ് ജേതാവ് കെ ആർ മോഹൻദാസിനെയും പരിപാടിയിൽ കെ ആറിന്റെ സംവിധാനത്തിൽ അണിയറ അവതരിപ്പിച്ച അനന്തരം നാടകത്തിന് ആധാരമായ അതേ പേരിലുള്ള നോവലിന്റെ കർത്താവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മുൻ ജനറൽ മാനേജർ തമ്പിയെയും അനുമോദിച്ചു. കുളൂരിന് നന്മ സംസ്ഥാന പ്രസിഡണ്ട് വിൽസൺ സാമുവലും മോഹൻദാസിന് ഡോക്ടർ തോമസ് കുട്ടിയും തമ്പിക്ക് നാടകക്കാരൻ ഹരിശങ്കറും മെമെന്റോ നൽകി.

നാഷണൽ സ്കൂൾ ഡ്രാമ എക്സ്പെർട്ട് കമ്മിറ്റി അംഗം ശശി നാരായണൻ, പ്രശസ്ത നടി എൽസി സുകുമാരൻ നാടക്‌ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ഗംഗാധരൻ ആയടത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വിജയൻ വി നായർ സ്വാഗതവും ആർ കെ സുന്ദർദാസ് നന്ദിയും പറഞ്ഞു ഫിൽറ്റർ എന്ന ഏകപാത്ര നാടകത്തിലൂടെ ഡോക്ടർ നിധിന്യാ കാണികളുടെ ഹൃദയം തന്നെ കവർന്നു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000