പ്രായോഗിക പരീക്ഷ

കോഴിക്കോട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി) ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എച്ച്.ഡി.വി) -കാറ്റഗറി നമ്പര്‍: 623/2024, 624/2024, എന്‍.സി.സി/സൈനിക് വെല്‍ഫെയര്‍ വകുപ്പിലെ വിമുക്ത ഭടന്മാര്‍ക്കുള്ള ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി), ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എച്ച്.ഡി.വി) -കാറ്റഗറി നമ്പര്‍: 015/2024, 620/2024, 420/24, 118/2024 തസ്തികകളില്‍ തെരഞ്ഞെടുപ്പിനുള്ള പ്രായോഗിക പരീക്ഷ (ടി ടെസ്റ്റ് + റോഡ് ടെസ്റ്റ്) മാര്‍ച്ച് 26, 27, 30 തീയതികളില്‍ രാവിലെ 5.30 മുതല്‍ കോഴിക്കോട് മാലൂര്‍കുന്നിലെ സിറ്റി എ.ആര്‍ ക്യാമ്പ് പരേഡ് ഗ്രൗണ്ടില്‍ (ഡി.എച്ച്.ക്യൂ പരേഡ് ഗ്രൗണ്ട്) നടക്കും. അഡ്മിഷന്‍ ടിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, ഡ്രൈവിങ് പര്‍ട്ടികുലേഴ്സ്, കമീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ, ഹാള്‍ ടിക്കറ്റില്‍ പറയുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ എന്നിവ സഹിതം എത്തണം.