ജില്ലാ സ്പോർട്‌സ് കൗൺസിൽ സമ്മർ ക്യാമ്പ്

കോഴിക്കോട്: ജില്ലാ സ്പോർട്സ് കൗൺസിൽ കുറഞ്ഞ നിരക്കിൽ 14 കായിക ഇനങ്ങളിൽ വിദ്യാർത്ഥികൾക്കായി വേനൽക്കാല ക്യാമ്പ് നടത്തുന്നു. 5  മുതൽ 17-വയസ്സ് വരെയുള്ള കുട്ടികൾക്ക് ഏപ്രിൽ, മെയ് മാസങ്ങളിലാണ് സമ്മർ  ക്യാമ്പ്. കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 3ന് ആരംഭിച്ച് മെയ് 23ന് അവസാനിക്കും. ഫുട്ബോൾ, ഷട്ടിൽ ബാഡ്‌മിന്‍റ്ൺ, ബാസ്കറ്റ്ബോൾ,  ടേബിൾടെന്നീസ്,  ബോക്‌സിങ്, ജിംനാസ്റ്റിക്സ്, ചെസ്സ്,  വോളിബോൾ,  സ്കേറ്റിംഗ്,  സ്വിമ്മിംഗ്, തയ്‌ക്കോണ്ടോ, പവർലിഫ്റ്റിംഗ്, ക്രിക്കറ്റ്, വുഷു തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. പരിചയസമ്പന്നരും പ്രശസ്‌തരുമായ കായികതാരങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പ്. പരിശീലനത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ് നൽകും. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ക്യാമ്പുകൾ നടത്തണമെന്നാണ് കൗൺസിൽ തീരുമാനിച്ചിട്ടുളളത്.
കൂടുതൽവിവരങ്ങൾക്ക്- www.sportscouncilkozhikode.com ,  8078182593, 0495- 2722593

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000