ഡിപ്ലോമ ഇന്‍ അക്യുപ്രഷര്‍ പ്രോഗ്രാം
കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിലെ എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ആറുമാസവും ഡിപ്ലോമ പ്രോഗ്രാമിന് ഒരു വര്‍ഷവുമാണ് കാലാവധി. 18 വയസിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ശനി/ ഞായര്‍/പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം നല്‍കിയാണ് പ്രോഗ്രാം നടത്തുന്നത്. https://app.srccc.in/register ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31.
ജില്ലയിലെ പഠനകേന്ദ്രങ്ങള്‍:
സക്സസ് ലൈന്‍ വിദ്യാഭ്യാസ കേന്ദ്രം, ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപം, പഴയ ബസ് സ്റ്റാന്‍ഡ്, കുറ്റ്യാടി പി.ഒ., കോഴിക്കോട്-673508. ഫോണ്‍ – 7356292652.
സെന്റര്‍ ഫോര്‍ സന്സ്കര് റീ-എന്‍ജിനീയറിംഗ്, നം.2, ഹൈലൈറ്റ് എമിനെന്സ്്, കല്ലായ് റോഡ്, ചാലപ്പുറം.പി.ഒ., കോഴിക്കോട് – 673002.
ഫോണ്‍ – 7012946434
മെ. ഹൈ ലൈഫ് ആയുര്‍വദ, കാരശ്ശേരി ജംഗ്ഷന്, മുക്കം, കോഴിക്കോട് – 673602. ഫോണ്‍ – 0495 2296200, 8594042990, 8593842990.