നാഷണല്‍ ടെന്നീസ് വോളി ഫെഡറേഷന്‍ കപ്പില്‍ കേരളം ഓവറോൾ വിജയി

കോഴിക്കോട്: മഹാരാഷ്ട്രയിലെ ബലവാടി സ്റ്റേഡിയത്തില്‍  സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ നടന്ന ടെന്നീസ് വോളിബാള്‍ ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് ഡബിള്‍സ് വിഭാഗത്തിലും വനിതാ വിഭാഗത്തിലും കേരളം വിജയികളായി.

കേരളത്തിനായി കോഴിക്കോട് സ്വദേശി റിഥ്വിക് സുന്ദര്‍, ശ്രേയ എസ് (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി) എന്നിവരാണ് മത്സരിച്ചത്.
സെമിഫൈനലില്‍ ഡല്‍ഹിയെ എതിരില്ലാത്ത 2 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലില്‍ മഹാരാഷ്ട്രയെ 2:1 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *