കോഴിക്കോട്: പിന്നാക്ക വിഭാഗവികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കൽ ജോലികൾക്കായി മതിയായ യോഗ്യതകളുള്ള ഒരു ഉദ്യോഗാർത്ഥി ആവശ്യമുണ്ട്. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം കോഴിക്കോട് മേഖലാ ഓഫീസിൽ നേരിട്ടോ, ഇ-മെയിൽ മുഖേനയോ ലഭ്യമാക്കണം. വിജ്ഞാപനം, അപേക്ഷാഫോം എന്നിവ www.bcdd.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 24.
Related Posts
പ്രിന്റിംഗ് ടെക്നോളജി കോഴ്സ്
കോഴിക്കോട്: സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസവകുപ്പും സംയുക്തമായി 2024-25 അദ്ധ്യയന വര്‍ഷം സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി എസ് സി അംഗീകരിച്ച…
പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബി) അഭിമുഖം 13ന്
കോഴിക്കോട്: ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു പി എസ് II എൻ സി എ – വിശ്വകർമ …
കലക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം; സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
കോഴിക്കോട്: ജില്ലാ കലക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം ഇരുപത്തി ഏഴാമത് ബാച്ച് പൂർത്തിയാക്കി. ബാച്ചിലെ 18 ഇൻ്റേണുകൾക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് കലക്ടറേറ്റിൽ നടന്ന…

