കക്കയം ഡാമില്‍ ജലനിരപ്പ് ഉയരുന്നു


കോഴിക്കോട്: കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലസംഭരണിയിലെ ജലനിരക്ക് ഉയര്‍ന്ന് 756.62 മീറ്ററിലെത്തി. ഓറഞ്ച് അലര്‍ട്ടാണ് ഡാമില്‍ നിലവിലുള്ളത്. മഴ ശക്തമായി തുടരുകയും ജലനിരപ്പ് 757.50 മീറ്ററില്‍ എത്തുന്ന മുറയ്ക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.