‹

സൂപ്പർ കപ്പിൽ ഗോകുലത്തിന് സമനില


ഭുവനേശ്വർ: കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ പഞ്ചാബ് എഫ്‌സിയും ഗോകുലം കേരള എഫ്‌സിയും ഗ്രൂപ്പിലെ അവസാനമത്സരത്തോടെ കലിംഗ സൂപ്പർ കപ്പിൽ ഗോൾ രഹിത സമനിലയിൽ അവസാനിപ്പിച്ചു.

കളിയുടെ ആദ്യ പകുതിയിൽ മിഡ്‌ഫീൽഡിൽ പന്ത് കൈവശം വെക്കുന്നതിന് പരിശ്രമിച്ച ഇരുടീമുകൾക്കും വ്യക്തമായ മേൽ കൈ നേടാനായില്ല. ഇരുടീമിന്റെയും ഗോളവസരങ്ങൾ പാഴായി പോവുക മാത്രമാണുണ്ടായത്. സമാന രീതിയിൽ തുടർന്ന രണ്ടാം പകുതിയിൽ ഗോൾ എന്നുറപ്പിച്ച അവസരങ്ങൾ പലതും ലക്‌ഷ്യം തെറ്റി. കളിയുടെ അവസാന നിമിഷം ഗോകുലത്തിന്റെ ബാസിത്തിന് റെഡ് കാർഡ് കിട്ടിയതിനാൽ പത്ത് പേരുമായാണ് ടീം മാച്ച് ഫിനിഷ് ചെയ്തത്. ഗോകുലത്തിന്റെ ഐ ലീഗ് ഫേസ് ടു മത്സരങ്ങൾ ഫെബ്രുവരി ആദ്യ വാരമാണ് തുടങ്ങുന്നത്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000