സെലക്ഷന്‍ ട്രയല്‍ എട്ടിന്


കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്സ് സ്‌കൂളില്‍ 2024-25 അദ്ധ്യയന വര്‍ഷം അഞ്ച്, ആറ്  ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോര്‍ട്സില്‍ പ്രാവീണ്യമുള്ള എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികളെ  തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷന്‍ ട്രയല്‍ ജൂലൈ എട്ടിന്  കോഴിക്കോട് ഫിസിക്കല്‍ എജുക്കേഷന്‍ ഗ്രൗണ്ടിൽ  നടക്കും. സെലക്ഷനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകർപ്പും സഹിതം രാവിലെ എട്ട് മണിക്ക് എത്തണം. ഫോണ്‍ –  7907487322.