കോഴിക്കോട്: ഒളിമ്പിക്സിന് പാരീസിൽ ദീപശീഖ തെളിഞ്ഞപ്പോൾ അതിന് സ്വഗതമോതി കോഴിക്കോട്ട് കായിക പ്രേമികളുടെ കൂട്ടായ്മ ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെയും ആഭിമുഖ്യത്തിൽ മാനാഞ്ചിറ സ്ക്വയറിൽ ദീപം തെളിയിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ ടി ജോസഫ് എന്നിവർ ചേർന്ന് ദീപം തെളിയിച്ചു.
ചടങ്ങിൽ ശ്രീകുമാർ കോമ്മത്ത്, ഡോ. റോയ് ജോൺ, സി സത്യൻ, സി ശശിധരൻ, കോയ മാസ്റ്റർ, സാബിറ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
പാരീസിനൊപ്പം കോഴിക്കോട്ടും ദീപശിഖ തെളിഞ്ഞു

