ഒളിമ്പിക് ദിനാചരണം സംഘടിപ്പിച്ചു
കോഴിക്കോട്: ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് മാനാഞ്ചിറ സ്‌ക്വയറില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദീപശിഖ ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ ടി ജോസഫ്, ടൗണ്‍ എസിപിയും വോളിബോള്‍ താരവുമായ ടി കെ അഷ്‌റഫ് എന്നിവര്‍ക്ക് മന്ത്രി കൈമാറി. ‘മുന്നേറുക, പഠിക്കുക, കണ്ടെത്തുക -ഒരു മികച്ച ലോകത്തിനായി ഒരുമിച്ച് നില്‍ക്കുക, മയക്കുമരുന്നുകളോട് നോ പറയുക’ എന്നീ ആശയത്തെ മുന്നിര്‍ത്തിയായിരുന്നു ദിനാചരണം.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ഡോ. റോയ് ജോണ്‍ ഒളിമ്പിക് ദിന സന്ദേശം നല്‍കി. ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സി സത്യന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേംനാഥ്, കെ ജെ മത്തായി, സൂര്യനാരായണന്‍, സി ശശിധരന്‍, കെ കെ മൊയ്തീന്‍കോയ എന്നിവര്‍ സംസാരിച്ചു.