മേപ്പയ്യൂരിൽ  മിനി സ്റ്റേഡിയം ഒരുങ്ങുന്നു



മേപ്പയ്യൂർ: ഗ്രാമ പഞ്ചായത്തിലെ വിളയാട്ടൂരിലെ പുതിയേടത്ത് കുന്നിൽ പൊതു കളിസ്ഥലം ഒരുങ്ങുന്നു. ദേശീയ തലത്തിൽ വരെ പ്രാതിനിധ്യമുള്ള മേപ്പയ്യൂരിൻ്റെ കായിക പെരുമയുടെ തുടർച്ചക്ക് ഈ കളിസ്ഥലം ഉപകരിക്കും. ഓരോ വാർഡിലും പ്രാദേശിക താൽപ്പര്യങ്ങൾക്കനുസരിച്ച് കളിസ്ഥലം ഒരുക്കുക എന്ന പഞ്ചായത്ത് നയത്തിൻ്റെ  ഭാഗമായാണ് വിളയാട്ടൂരിൽ മിനി സ്റ്റേഡിയം നിർമ്മിക്കുന്നത്.

കളിസ്ഥലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ടി പി  രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി ശോഭ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ വി സുനിൽ, വി പി രമ, ഭാസ്കരൻ കൊഴുക്കല്ലൂർ, മെമ്പർ വി പി ബിജു, സെക്രട്ടറി കെ പി അനിൽകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ, മുൻ ബ്ലോക്ക് പ്രസിഡന്റ് കെ കുഞ്ഞിരാമൻ, ടി കെ ചന്ദ്രബാബു, കുനിയത്ത് നാരായണൻ കിടാവ്, സുനിൽ ഓടയിൽ, എം കെ രാമചന്ദ്രൻ, മേലാട്ട് നാരായണൻ ശിവദാസ് ശിവപുരി, ടി കെ വിജിത്ത്  എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *