കോഴിക്കോട്: ബാസ്കറ്റ് ബോൾ ലവേഴ്സ് ഓഫ് കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ മാനാഞ്ചിറയിലെ സി ബി സി വാരിയർ മെമ്മോറിയൽ ഫ്ലഡ് ലിറ്റ് ബാസ്കറ്റ് ബോൾ കോർട്ടിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി നടത്തുന്ന ഒൻപതാമത് കല്യാൺ കേന്ദ്ര ഓൾ കേരള ഇന്റർ സ്കൂൾ ടൂർണമെന്റിന് നാളെ (ജനുവരി 12)തുടക്കമാകും.
ടൂർണമെന്റിന്റെ ഉദ്ഘാടനം വൈകുന്നേരം അഞ്ചരയ്ക്ക് കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ നിർവഹിക്കും.
മൂന്നുദിവസമായി നടക്കുന്ന ടൂർണമെന്റിൽ ആൺകുട്ടികളിലും പെൺകുട്ടികളിലുമായി കേരളത്തിലെ പ്രമുഖ ടീമുകളായ സെന്റ് എഫ്രേംസ് മാന്നാനം , സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ പുളിങ്കുന്ന്, ഗിരിദീപം കോട്ടയം, ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹയർ സെക്കന്ററി സ്കൂൾ കൊരട്ടി, സ്പോർട്സ് ഡിവിഷൻ ടീമുകളായ കണ്ണൂർ, കുന്നംകുളം, മഞ്ചേരി എന്നിവയും കോഴിക്കോട് ടീമുകളായ സിൽവർ ഹിൽ ഹയർ സെക്കന്ററി സ്കൂൾ, സിൽവർ ഹിൽ പബ്ലിക് സ്കൂൾ, പ്രൊവിഡൻസ് , സെന്റ് മൈക്കിൾസ് തുടങ്ങിയ സ്കൂൾ ടീമുകളും മാറ്റുരക്കും.

