ഇന്റർസ്കൂൾ ബാസ്കറ്റ് ബോൾ തുടങ്ങി

കോഴിക്കോട്: ഏഴാമത് കല്യാൺ കേന്ദ്ര ആൺ-പെൺകുട്ടികൾക്കുള്ള അഖില കേരള ഇന്റർ സ്കൂൾ ടൂർണമെന്റിന് മാനാഞ്ചിറ സിബിസി വാരിയർ മെമ്മോറിയൽ ഫ്ലഡ് ലിറ്റ് ബാസ്കറ്റ്ബോൾ കോർട്ടിൽ തുടക്കമായി.

ആദ്യ മത്സരത്തിൽ നിശ്ചിത സമയത്ത് 61-61 എന്ന സ്‌കോറിന് തുല്യ പോരാട്ടത്തിനൊടുവിൽ സിൽവർ ഹിൽ പബ്ലിക് സ്‌കൂളിനെ 79-76 എന്ന സ്‌കോറിന് തോൽപ്പിച്ച് ഗിരിദീപം ബഥനി സ്കൂൾ കോട്ടയം എക്‌സ്‌ട്രാ ടൈം നീണ്ട മത്സരത്തിൽ വിജയം കൈവരിച്ചു.

രണ്ടാം മത്സരത്തിൽ പുളിക്കുന്ന് സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹയർ സെക്കന്ററി സ്കൂൾ കൊരട്ടിയെ 60 -42 ന് പരാജയപ്പെടുത്തി

കോഴിക്കോട് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ മത്സരം ഉദ്ഘാടനം ചെയ്തു. കെ വി ജയന്ത് അധ്യക്ഷത വഹിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000