ഇന്റർ സോൺ ചെസ്: ദേവഗിരിക്ക് കിരീടം

കോഴിക്കോട്: പെരിന്തൽമണ്ണ അൽ ഷിഫ കോളേജിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ചെസ്സ്‌ ടൂർണമെന്റിൽ ദേവഗിരി കോളേജ്‌ വനിതാ ടീം ചാമ്പ്യന്മാരായി. മൂന്നു ദിവസങ്ങളായി നടന്ന പുരുഷ – വനിതാ വിഭാഗം മത്സരങ്ങളിൽ വനിതാ വിഭാഗത്തിലാണ് ദേവഗിരി കോളേജ്‌ വിജയിച്ചത്. പുരുഷ വിഭാഗത്തിൽ 31 ടീമുകളും വനിതാ വിഭാഗത്തിൽ 17 ടീമുകളും പങ്കെടുത്തു. വനിതാ വിഭാഗത്തിൽ സെന്റ് ജോസഫ്സ് കോളേജ്‌ ദേവഗിരിയുടെ ടി എം അഖില വ്യക്തിഗത ചാമ്പ്യനായി .

Leave a Reply

Your email address will not be published. Required fields are marked *