‹

ഇൻ്റർസോൺ ബാഡ്മിൻ്റൺ:ദേവഗിരിയ്ക്ക് കിരീടം

കോഴിക്കോട്:  ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല വനിതാവിഭാഗം ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് വിജയികളായി. തുടർച്ചയായി അഞ്ചാം വർഷമാണ് ദേവഗിരി കിരീടം നിലനിർത്തുന്നത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിനെയാണ് ദേവഗിരി ഫൈനലിൽ പരാജയപ്പെടുത്തിയത്. തൃശൂർ സെൻ്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജിനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ യഥാക്രമം പി.ദേവനന്ദ( ദേവഗിരി   കോളേജ്), അവന്തിക രാജേഷ് ( ക്രൈസ്റ്റ് കോളേജ്), മീര.എസ്.നായർ ( തൃശൂർ സെൻ്റ് മേരീസ്) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികൾക്ക് കാലിക്കറ്റ് സർവകലാശാല കായികവിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ, സിണ്ടിക്കേറ്റ് മെംബർ മധു രാമനാട്ടുകര, ദേവഗിരി കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ. ബിജു ജോസഫ് എന്നിവർ ചേർന്ന് ട്രോഫിയും മെഡലുകളും സമ്മാനിച്ചു.

ചടങ്ങിൽ ജില്ലാ ബാഡ്മിൻ്റൺ അസോസിയേഷൻ പ്രസിഡൻ്റ് കെ. ഹരികൃഷ്‌ണൻ, ദേവഗിരി കോളേജ് കായികവിഭാഗം ഡയറക്ടർ ഫാ. ബോണി അഗസ്റ്റ്യൻ, ഡോ. രേഖ ജോസ്, ഡോ. ടി.സി.സൈമൺ, അഡ്വ. ജോസ് കിഴക്കയിൽ എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000