ജില്ലാതല സെലക്ഷൻ ട്രയൽസ്

കോഴിക്കോട്:
ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെ സഹകരണത്തോടെ ജില്ലാ അക്വാറ്റിക്ക് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടത്തുന്ന കോച്ചിംഗ് ക്യാമ്പിലേക്കുള്ള സെലക്ഷൻ ട്രയൽ ആഗസ്റ്റ് 3 ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് നടക്കാവ് സ്വിമ്മിംഗ് പൂളിൽ നടത്തും. 13 വയസ്സിൽ താഴെയുള്ള നീന്തലറിയാവുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ട്രയൽസിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ അന്നേ ദിവസം സ്വിമ്മിംഗ് കിറ്റുമായി എത്തിച്ചേരണം.
ഫോൺ: 9447884220

Leave a Reply

Your email address will not be published. Required fields are marked *