സിവിൽ സർവീസ് വോളിബോൾ ടൂർണമെന്റ് നവംബർ 30 മുതൽ
കോഴിക്കോട്: സംസ്ഥാന സിവിൽ സർവീസ് കായികമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റ് നവംബർ 30, ഡിസംബർ 1 തീയതികളിൽ കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
അന്താരാഷ്ട്ര വോളിബോൾ താരം കിഷോർ കുമാർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. നിഖിൽ അധ്യക്ഷത വഹിക്കും.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള സിവിൽ സർവീസ് ടീമുകൾക്ക് പുറമെ സെക്രട്ടേറിയറ്റ് ടീമും മത്സരത്തിൽ പങ്കെടുക്കും.