ഇന്റർ സോൺ വനിതാ ഫുട്ബോൾ: ദേവഗിരി സെമിയിൽ

കോഴിക്കോട്: ദേവഗിരി കോളേജ്‌ ഗ്രൗണ്ടിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ വനിതാ വിഭാഗം ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി. ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ ദേവഗിരി കോളേജ്‌ സെന്റ് മേരീസ്‌ കോളേജ്‌ തൃശൂരിനെയും രണ്ടാമത്തെ സെമി ഫൈനലിൽ മേഴ്‌സി കോളേജ്‌ പാലക്കാട് സെന്റ് ജോസഫ്സ് കോളേജ്‌ ഇരിഞ്ഞാലക്കുടയെയും നേരിടും.

തികളാഴ്ച നടന്ന മൽസരങ്ങളിൽ ദേവഗിരി കോളേജ്‌ ടീച്ചിങ്‌ ഡിപ്പാർട്ടുമെന്റ്‌ കാലിക്കറ്റ് യൂനിവേഴ്സിറ്റിയെ 8-0 സ്കോറിനും മേഴ്‌സി കോളേജ്‌ പാലക്കാട് പ്രജ്യോതി നികേതൻ കോളേജിനെ 3-0 സ്കോറിനും സെന്റ് ജോസഫ്സ് കോളേജ്‌ ഇരിഞ്ഞാലക്കുട ബ്ലൊസ്സെം കോളേജ്‌ മലപ്പുറത്തിനെ 8-0 സ്കോറിനും തോൽപിച്ചു . സെന്റ് മേരീസ്‌ കോളേജിന് വാക്കോവർ ലഭിച്ചു .

Leave a Reply

Your email address will not be published. Required fields are marked *