‹

കാലിക്കറ്റ് സർവകലാശാല ചെസ് ടൂർണമെൻ്റിന് തുടക്കമായി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇൻ്റർ കോളേജിയേറ്റ് പുരുഷ-വനിതാ വിഭാഗം ചെസ് ചാമ്പ്യൻഷിപ്പ് മൽസരങ്ങൾ ആരംഭിച്ചു.
ദേവഗിരി സെൻ്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ജെയ്‌സൺ ജോസഫ് ഉദ്‌ഘാടനം ചെയ്തു. കേരള ചെസ് ഫെഡറേഷൻ ഇവൻ്റ് കോർഡിനേറ്റർ കെ.ഷാജി, ചെസ് ആർബിട്രേറ്റർ പി.എം.ഷാജി, കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഫാ. ബോണി അഗസ്റ്റ്യൻ, ഡോ. രേഖ ജോസ് എന്നിവർ സംസാരിച്ചു.

മത്സരങ്ങൾ ബുധനാഴ്ച സമാപിക്കും.
സർവകലാശാലയ്ക്ക് കീഴിലുള്ള നാല്പതോളം കോളേജുകളിൽ നിന്നായി ഇരുന്നൂറോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കുന്നു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000