കാലിക്കറ്റ് സർവകലാശാല ചെസ് ടൂർണമെൻ്റിന് തുടക്കമായി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇൻ്റർ കോളേജിയേറ്റ് പുരുഷ-വനിതാ വിഭാഗം ചെസ് ചാമ്പ്യൻഷിപ്പ് മൽസരങ്ങൾ ആരംഭിച്ചു.
ദേവഗിരി സെൻ്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയത്തിലാണ് മൽസരങ്ങൾ.
കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ. ബിജു ജോസഫ് ഉദ്‌ഘാടനം ചെയ്തു. കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം ഡയറക്ടർ ഫാ. ബോണി അഗസ്റ്റ്യൻ, കോഴിക്കോട് ഡയറക്ഷൻസ് മാനേജിംഗ് ഡയറക്ടർ പി. എം ഷാജിൽ, ഡോ. രേഖ ജോസ്, സുമേഷ് വർമ്മ എന്നിവർ സംസാരിച്ചു.

മൽസരങ്ങൾ വെള്ളിയാഴ്ച സമാപിക്കും. സർവകലാശാലയ്ക്ക് കീഴിലുള്ള നാല്പതോളം കേളേജുകളിൽ നിന്നായി ഇരുന്നൂറോളം വിദ്യാർത്ഥികൾ മൽസരത്തിൽ പങ്കെടുക്കുന്നു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000