കോഴിക്കോട്: വനം വകുപ്പ് സമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 16 ന് വൈകീട്ട് അഞ്ച് മണിക്ക് ലോക സര്‍പ്പദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിലും പുതിയ ബസ് സ്റ്റാന്റിലും ഫ്ളാഷ്മോബ് സംഘടിപ്പിക്കുന്നു. സില്‍വര്‍ ഹില്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥികളുടെ സഹകരണത്തോടെയാണ് പരിപാടി.
കൂടാതെ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ സര്‍പ്പ ആപ്പിനെക്കുറിച്ച് അറിവ് നല്കുന്ന കിയോസ്ക് പ്രദര്‍ശിപ്പിക്കും. സോഷ്യല്‍ ഫോറസ്ട്രി ഉത്തരമേഖല കണ്‍സര്‍വേറ്റര്‍ ആര് കീര്‍ത്തി, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍മാരായ എ പി ഇംത്യാസ്, സത്യപ്രഭ, സില്‍വര്‍ ഹില്‍സ് ഹയര്‍ സേക്കന്ററി സ്കൂളിലെ അധ്യാപകര്‍ എന്നിവര്‍ പങ്കെടുക്കും.

