വഖഫ് ഭേദഗതി നിയമം; വഖഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന്

കോഴിക്കോട് : വഖഫ് ഭേദഗതി നിയമം, 2025 പ്രകാരമുള്ള ഉമീദ് പോര്‍ട്ടല്‍ & ഡാറ്റാബെയ്‌സ് സംബന്ധിച്ച് വഖഫ് സ്ഥാപനങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുവേണ്ടി സെപ്റ്റംബര്‍ 27 ശനിയാഴ്ച രാവിലെ 11 ന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വഖഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം വിളിച്ചുചേര്‍ക്കാന്‍ സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
സംഗമത്തില്‍ പ്രമുഖ നിയമജ്ഞര്‍ പങ്കെടുക്കും. വഖഫ് സ്ഥാപന ഭാരവാഹികളില്‍നിന്നും രണ്ട് വീതം പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുക്കേണ്ടത്. 2026 ഫെബ്രുവരി നാലു മുതല്‍ എട്ടു വരെ കാസര്‍ഗോഡ് കുനിയയില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി സമസ്ത ലീഗല്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

ചെയര്‍മാന്‍ വാണിയമ്പലം കെ.ടി കുഞ്ഞിമോന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ടി.എ. അബൂബക്കര്‍ പാലക്കാട്, കെ.ടി കുഞ്ഞാന്‍ ചുങ്കത്തറ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍ സ്വാഗതവും പി.ആര്‍.ഒ. അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി നന്ദിയും പറഞ്ഞു.