വോട്ടർപട്ടിക ശുദ്ധീകരണം: ബിഎൽഎ – ബിഎൽഒ യോഗം ചേരും

കോഴിക്കോട്: വോട്ടർപട്ടിക ശുദ്ധീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിൻ്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.

2025 ജനുവരിയിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ബൂത്ത് ലെവൽ ഏജൻ്റ് (ബിഎൽഎ), ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ)തല യോഗം ചേരാൻ തീരുമാനമായി. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും മാർച്ച് 12-നകം യോഗം പൂർത്തിയാക്കാനാണ് നിർദേശം. വോട്ടർ പട്ടിക പരിശോധിച്ച് മരണപ്പെട്ടവർ, സ്ഥലം മാറിപ്പോയവർ, ഇരട്ടിപ്പ് തുടങ്ങി എന്തെങ്കിലും തരത്തിലുള്ള അപാകതകൾ ഉണ്ടെങ്കിൽ അവ നീക്കുന്നതിനാണ് ബിഎൽഎ, ബിഎൽഒതല യോഗം ചേരുന്നത്. കണ്ടെത്തുന്ന അപാകതകൾ പരിഹരിക്കുന്നതിനായി ബിഎൽഒ മാർക്ക് നിർദേശം നൽകുമെന്നും യോഗത്തിൽ അറിയിച്ചു.

സബ് കലക്ടർ ഹർഷിൽ ആർ മീണ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ശീതൾ ജി മോഹൻ, ഇലക്ടറൽ റെജിസ്ട്രേഷൻ ഓഫീസർമാർ, ഐഎൻസി, ഐയുഎംഎൽ, സിപിഐ എം, ബിജെപി, സിപിഐ തുടങ്ങി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *