വോട്ടുവണ്ടി പര്യടനം തുടങ്ങി

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് മെഷീൻ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന വോട്ടുവണ്ടി ജില്ലയിൽ പര്യടനം തുടങ്ങി. വോട്ടുവണ്ടിയുടെ ജില്ലാതല ഫ്ലാഗ് ഓഫ് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് നിർവഹിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെയും വിവിപാറ്റ് മെഷീനുകളുടെയും പ്രവർത്തന രീതി പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനാണ് വോട്ടുവണ്ടി പര്യടനം നടത്തുന്നത്. ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷൻ ലൊക്കേഷനുകളിലും വോട്ടുവണ്ടി ബോധവത്കരണ യാത്ര നടത്തും.

വെസ്റ്റ്ഹിൽ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയ്ൻ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ. ശീതൾ ജി മോഹൻ, കോഴിക്കോട് തഹസിൽദാർ എ എം പ്രേംലാൽ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *