വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം
കോഴിക്കോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ ക്ഷേമനിധി ബോര്‍ഡ് മുഖേനയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ www.aiis.lc.kerala.gov.in ല്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും നിലവില്‍ അംഗത്വം മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ക്കും ലൈസന്‍സ്, ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, അതത് ക്ഷേമനിധി ബോര്‍ഡുകള്‍ നിഷ്‌കര്‍ഷിക്കുന്ന മറ്റു രേഖകള്‍ എന്നിവ ഉപയോഗിച്ച് ആഗസ്റ്റ് 31 വരെ അപ്‌ഡേഷന്‍ നടത്താം.