വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം

കോഴിക്കോട്: തൊഴില്‍ വകുപ്പിന് കീഴിലെ ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ്‌വെയറിലൂടെ വിവരശേഖരണം നടത്തി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുമായി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ എല്ലാ അംഗങ്ങളും ക്ഷേമനിധി ബോര്‍ഡ് മുഖേനയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും നിലവില്‍ അംഗത്വം മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ക്കും ലൈസന്‍സ്, ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂലൈ 31 വരെ അപ്ഡേഷന്‍ നടത്താം. ഫോണ്‍: 0495 2767213.