ഊരാളുങ്കൽ ശതാബ്ദി ബ്രോഷർ പ്രകാശ് രാജ് പ്രകാശനം ചെയ്തു

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷപരിപാടികളുടെ ബ്രോഷർ പ്രശസ്ത ചലച്ചിത്രതാരം പ്രകാശ് രാജ് പ്രകാശനം ചെയ്തു. സൊസൈറ്റി വൈസ് ചെയർമാൻ എം എം സുരേന്ദ്രൻ ഏറ്റുവാങ്ങി. യുഎൽസിസിഎസ് ചീഫ് പ്രൊജക്ട് കോ ഓർഡിനേറ്റർ ടി കെ കിഷോർ കുമാർ, ഓപ്പറേഷൻസ് മാനേജർ (സിവിൽ) പി ബാബുലാൽ, യുഎൽ റിസർച്ച് അസി. ഡയറക്ടർ വി ആർ നജീബ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ലോകത്തെ കൂടുതൽ മികച്ച ഒരു ഇടമാക്കി മാറ്റാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രയത്നിക്കാം എന്ന ആഹ്വാനത്തോടെയാണ് പ്രകാശ് രാജ് പ്രകാശനം നിർവ്വഹിച്ചത്. സഹകരണസംഘമായി ആരംഭിച്ച്‌, തൊഴിൽ ദാതാക്കളും സർഗസൃഷ്ടികേന്ദ്രങ്ങളും മുതിർന്നവരെ പരിചരിക്കുന്ന സേവനകേന്ദ്രങ്ങളും തൊഴിൽപരിശീലന കേന്ദ്രങ്ങളും ഒക്കെ ഒരുക്കി മുന്നേറുകയും ജനങ്ങളുടെ മാറുന്ന ആവശ്യങ്ങൾക്ക് അനുസരിച്ച പുതുശൃംഖല സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നത് ഈ സൊസൈറ്റിയുടെ പ്രസക്തി വർധിപ്പിക്കുന്നു. മാതൃകയും പ്രചോദനവുമായി ഇനിയും നിരവധി നൂറ്റാണ്ടുകൾ യാത്ര തുടരാൻ യുഎൽസിസിഎസിനു സാധിക്കട്ടെ എന്നും പ്രകാശ് രാജ് ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *