കോഴിക്കോട്: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ചു ജില്ലകളിൽ നിന്നുള്ള അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടിക്ക് കോഴിക്കോട്ട് തുടക്കമായി. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അസി.റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് അഞ്ച് ദിവസം നീളുന്ന പരിശീലന പരിപാടി സംഘടിപ്പിച്ചത്.
അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സി ഷര്‍മിള, സി ഇ ഒ ഓഫീസ് സെക്ഷന്‍ ഓഫീസര്‍ ആര്‍ വി ശിവ്‌ലാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സബ്കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ സ്വാഗതവും ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ.ശീതള്‍ ജി മോഹന്‍ നന്ദിയും പറഞ്ഞു.

