ക്ഷേത്ര ജീര്‍ണോദ്ധാരണ ധനസഹായം വിതരണം ചെയ്തു

കോഴിക്കോട്: മലബാറിലെ ക്ഷേത്രങ്ങളുടെ ജീര്‍ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 2024-25 വര്‍ഷത്തെ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം അഴകൊടി ദേവി ക്ഷേത്രത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ കെ വാസു അധ്യക്ഷനായി. 66 ക്ഷേത്രങ്ങള്‍ക്കായി 10,84,75,000 രൂപയുടെ ധനസഹായമാണ് അനുവദിച്ചത്.

മലബാര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ ടി സി ബിജു, മുന്‍ മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ മധുസൂദനന്‍, കോഴിക്കോട് ഡിവിഷന്‍ ഏരിയ കമ്മിറ്റി ചെയര്‍മാന്‍ പടിയേരി ഗോപാലകൃഷ്ണന്‍, മലപ്പുറം ഡിവിഷന്‍ ഏരിയ കമ്മിറ്റി ചെയര്‍മാന്‍ ഒ കെ ബേബി ശങ്കര്‍, കാസര്‍കോട് ഡിവിഷന്‍ ഏരിയ കമ്മിറ്റി ചെയര്‍മാന്‍ കെ വി സുരേന്ദ്രന്‍, മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ ടി അനില്‍കുമാര്‍, പാരമ്പര്യ ട്രസ്റ്റീസ് അസോസിയേഷന്‍ സെക്രട്ടറി കുപ്പത്തോട് രാജശേഖരന്‍ നായര്‍, മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സജീവന്‍, മലബാര്‍ ടെമ്പിള്‍ എംപ്ലോയിസ് യൂണിയന്‍ സെക്രട്ടറി എം പങ്കജാക്ഷന്‍, മലബാര്‍ ദേവസ്വം എംപ്ലോയീസ് പ്രസിഡന്റ് പാട്ടം കൃഷ്ണന്‍ നമ്പൂതിരി, മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ സുധാകുമാരി, പ്രജീഷ് തിരുത്തിയില്‍, കെ രാമചന്ദ്രന്‍, എന്‍ കെ ശശീന്ദ്രന്‍, എ രാമസ്വാമി, എന്‍ സതീഷ് കുമാര്‍, മലബാര്‍ ടെമ്പിള്‍ എംപ്ലോയീസ് വെല്‍ഫെയര്‍ ഫണ്ട് അസി. കമീഷണര്‍ ബിനേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമീഷണര്‍ പി ടി വിജയി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000