അധ്യാപക നിയമനം

തലശ്ശേരി കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജില്‍ വിവിധ വിഷയങ്ങളില്‍ ഗെസ്റ്റ് അധ്യാപകരെ നിയമിക്കും. മെയ് 19ന് രാവിലെ 10ന് ഹിന്ദി, 23ന് രാവിലെ 10ന് ഹിസ്റ്ററി, 25ന് രാവിലെ 10ന് മാത്തമാറ്റിക്‌സ്, 11 മണിക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, 26ന് രാവിലെ 10ന് കോമേഴ്‌സ്, 29ന് രാവിലെ 10ന് ഫിലോസഫി, ഉച്ചക്ക് 1.30ന് പൊളിറ്റിക്കല്‍ സയന്‍സ് എന്നിങ്ങനെയാണ് അഭിമുഖം. യു.ജി.സി റഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യത നേടിയിരിക്കണം. നെറ്റ്/പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ അതിഥി അധ്യാപക രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്/നമ്പര്‍ ലഭിച്ചവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം അഭിമുഖത്തിനെത്തണം. കൂടുതല്‍ വിവരങ്ങള്‍ കോളേജ് വെബ്സൈറ്റില്‍ ലഭിക്കും.

ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മാവൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ പ്രവേശനത്തിന് അഞ്ചു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്നവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും ഇതര വിഭാഗത്തില്‍പ്പെട്ടവര്‍ക്കും (10 ശതമാനം സംവരണം) അപേക്ഷിക്കാം. അപേക്ഷയോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഇന്ന് (മെയ് 15) മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ താമസസൗകര്യം, ഭക്ഷണം, പോക്കറ്റ്മണി, ട്യൂഷന്‍, നോട്ട്ബുക്ക്, നൈറ്റ് ഡ്രസ്, സ്റ്റേഷനറി എന്നിവ ലഭിക്കും. അപേക്ഷാ ഫോം കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9447357661, 9188920084.

ക്ലീനിങ് സ്റ്റാഫ് നിയമനം

കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ ദിവസവേതനത്തില്‍ 179 ദിവസത്തേക്ക് ക്ലീനിങ് സ്റ്റാഫിനെ നിയമിക്കും. യോഗ്യത: ഏഴാം ക്ലാസ് പാസ്, എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി: 50 വയസ്സ്. അപേക്ഷ, ഫോട്ടോ പതിച്ച ബയോഡേറ്റ എന്നിവയോടൊപ്പം യോഗ്യത, പരിചയം, ജനനതീയതി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം മെയ് 22ന് രാവിലെ 10ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2721998.

ടെണ്ടര്‍ ക്ഷണിച്ചു

ദേശീയപാത വികസന പ്രവൃത്തികളുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ-എന്‍.എച്ച്) കാര്യാലയത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഓടാന്‍ ഏഴ് സീറ്റുള്ള വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു. മെയ് 21ന് വൈകീട്ട് അഞ്ച് വരെ ടെണ്ടര്‍ സ്വീകരിക്കും. വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ-എന്‍.എച്ച്) ഓഫീസുമായി ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *