അധ്യാപക നിയമനം
കോഴിക്കോട്: ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ജേണലിസം വിഭാഗത്തില്‍ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 29ന് രാവിലെ 10.30ന് നടക്കും. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ തയാറാക്കിയ ഗെസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെട്ടവരാകണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2320694.