പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് പി എൻ ശ്രീധരൻ നമ്പൂതിരി അന്തരിച്ചു

കോഴിക്കോട്: കേരള കൗമുദിയിൽ നിന്ന് വിരമിച്ച പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് മലാപ്പറമ്പ് ഗിരിനഗർ കോളനി ‘പ്രണവ’ത്തിൽ പി എൻ ശ്രീധരൻ നമ്പൂതിരി ( 77)  നിര്യാതനായി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പി ആർ വിഭാഗത്തിലും ജോലി ചെയ്തിരുന്നു.
സി കെ വിജയകുമാരി (റിട്ട. അസി. അക്കൗണ്ട്സ് ഓഫീസർ, കെ എസ് ഇ ബി) ആണ് ഭാര്യ. പ്രമിത (ഐ ടി, ഹൈദരബാദ്), പ്രത്യുഷ (മെൽബൺ) എന്നിവർ മക്കളും ഹേമന്ത് ഗുപ്‌ത (ഐ ടി, ഹൈദരബാദ്) , ശ്രീകുമാർ കല്ലൂർ (മെൽബൺ) എന്നിവർ മരുമക്കളുമാണ്. ഡോ. പി എൻ പ്രഭാവതി, പി എൻ പരമേശ്വരൻ (റിട്ട. ഡി ജി എം, കനറ ബാങ്ക്), ഡോ. പി എൻ കേശവൻ ( സർജൻ, എലൈറ്റ് ആശുപത്രി, തൃശൂർ) എന്നിവർ സഹോദരങ്ങൾ.
  സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് കോങ്ങാട് പാറശ്ശേരി പെരിന്തലക്കാട്ട് മനയിൽ നടക്കും

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000