കോഴിക്കോട്: ജില്ലയിലെ 5 പ്രധാന റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണിക്ക് സർക്കാർ 2.91 കോടി രൂപ അനുവദിച്ചു. കേരള റോഡ് ഫണ്ട് ബോർഡിന്റെ കീഴിലുള്ള റോഡുകൾക്കാണ് തുക അനുവദിച്ചത്. മാവൂർ- എൻ.ഐ.ടി – കൊടുവള്ളി റോഡിന് 2.25കോടി. വടകര – വില്യാപ്പള്ളി റോഡിന് 25 ലക്ഷം, പുതിയങ്ങാടി-പുറക്കാട്ടിരി – അത്തോളി-ഉള്ള്യേരി റോഡിന് 6 ലക്ഷം, മലയോര ഹൈവേയിൽ തൊട്ടിൽപ്പാലം മുതൽ മുള്ളൻകുന്ന് വരെയുള്ള റോഡിന് 25 ലക്ഷം, പരപ്പൻപൊയിൽ – കാരക്കുന്നത്ത് റോഡിന് 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

