കോഴിക്കോട്: കാക്കൂർ ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വർഷം അടവാക്കേണ്ട കെട്ടിട നികുതി, തൊഴിൽ നികുതി, ലൈസൻസ് ഫീസ് എന്നിവ മാർച്ച് 31നകം ഗ്രാമപഞ്ചായത്തിൽ അടവാക്കണേണ്ടതാണെന്നും കെട്ടി നികുതി സ്വീകരിക്കുന്നതിനായി ഈ മാസം ഞായറാഴ്ച ഉൾപ്പെടെയുളള എല്ലാ അവധി ദിവസങ്ങളിലും ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസ് രാവിലെ 10 മുതൽ വൈകീട്ട് മൂന്ന് വരെ പ്രവർത്തിക്കുന്നതാണെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ 0495 2260232, 9496048199.

