കോഴിക്കോട്: മുൻ കൗൺസിലർ എ അപ്പുട്ടിയുടെ നിര്യാണത്തിൽ എക്സ് കൗൺസിലേഴ്സ് ഫോറം അനുശോചിച്ചു.
പ്രസിഡൻ്റ് പി മമ്മദ്കോയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ സുബൈർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ചെയർമാൻമാരായ പി ദിവാകരൻ, പി കെ നാസർ, കെ ശ്രീകുമാർ, കെ മൊയ്തീൻ കോയ, സി പി സുലൈമാൻ, വി പി മനോജ്, എം കെ മഹേഷ് എന്നിവർ സംസാരിച്ചു.

