യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവന് സ്വീകരണം


കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ ബാലുശ്ശേരി, എലത്തൂര്‍ നിയോജകമണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്തി. ഇരുമണ്ഡലങ്ങളിലേയും പ്രമുഖ വ്യക്തികളുമായി എം കെ രാഘവന്‍ കൂടിക്കാഴ്ച നടത്തി.

കാലത്ത് 9 മണിക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമായത്.ബാലുശ്ശേരി മണ്ഡലത്തിലെ  പഞ്ചായത്തുകളിലെ വിവിധ സ്ഥാപനങ്ങള്‍ സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു. തുടര്‍ന്ന് വോട്ടുതേടി ബാലുശ്ശേരി ചന്തയില്‍ പര്യടനം നടത്തി.

രാവിലെ ഉണ്ണികുളം പഞ്ചായത്ത് പാലിയേറ്റീവ് സെന്ററില്‍ സന്ദര്‍ശനം നടത്തിയായിരുന്നു എംകെ രാഘവന്റെ പര്യടനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ദേശീയ ആയുര്‍വേദിക്  ഫാര്‍മസിയില്‍ സന്ദര്‍ശനം നടത്തി. ജീവനക്കാരുമായി സംവദിച്ച യുഡിഎഫ് സ്ഥാനാര്‍ഥിയെ ആളുകള്‍ ഹാരാര്‍പ്പണം ചെയ്തു. തുടര്‍ന്ന് പൂനൂര്‍ മടത്തുംപൊയില്‍ ആശിഫ ഹുസൈന്‍ സഹായി ഡയാലിസിസ് സെന്ററിലും സ്ഥാനാര്‍ഥി സന്ദര്‍ശനം നടത്തി.

പിന്നാലെ ജിഎംയുപി സ്‌കൂള്‍ പൂനൂര്‍ സന്ദര്‍ശിച്ച സ്ഥാനാര്‍ഥിയെ വിദ്യാര്‍ഥികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. വിദ്യാര്‍ത്ഥികളുമായി എംകെ രാഘവന്‍ കുശലാന്വേഷണം നടത്തി. തുടര്‍ന്ന് കിനാലൂര്‍ പഴേടത്ത് ജുമാ മസ്ജിദ് സന്ദര്‍ശിച്ചു. പിന്നാലെ പ്രദേശത്തെ വിവിധ സ്ഥാപനങ്ങളില്‍ കയറി എംകെ രാഘവന്‍ വോട്ടഭ്യര്‍ത്ഥിച്ചു.

ഉച്ചക്ക് ശേഷം കിനാലൂര്‍ ബുസ്താനുല്‍ ഹുദാ പബ്ലിക് സ്‌കൂള്‍ സന്ദര്‍ശിച്ച സ്ഥാനാര്‍ഥി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഗ്രൂപ്പ് ഫോട്ടോ എടുത്തു. തുടര്‍ന്ന് ബാലുശ്ശേരി ചന്തയില്‍ വോട്ടഭ്യര്‍ത്ഥനയുമായി എത്തിയ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ചന്തയിലെ മുഴുവന്‍ കടകളിലും എംകെ രാഘവന്‍ സന്ദര്‍ശിച്ചു.

ൃവൈകീട്ട് എലത്തൂര്‍ നിയോജകണ്ഡലത്തിലെ പ്രമുഖ വ്യക്തകളെ സന്ദര്‍ശിച്ചു. തുടര്‍ന്ന് നന്മണ്ട ഗ്രാമപഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്രത്തിലും നന്മണ്ട അങ്ങാടിയിലും പര്യടനം നടത്തി. നന്മണ്ട കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്, നന്മണ്ട വില്ലേജ് ഓഫീസ് നന്മണ്ട ഗ്രാമീണ് ബാങ്ക് എന്നിവിടങ്ങളിലും കാക്കൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക്, നീതി മെഡിക്കല്‍ സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളിലും സ്ഥാനര്‍ഥി സന്ദര്‍ശനം നടത്തി. പിന്നീട് തിയ്യക്കോത്ത് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ തിറ മഹോത്സവത്തില്‍ സംബന്ധിച്ച എം കെ രാഘവന്‍, ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി.

യുഡിഎഫ് നേതാക്കളായ  ബാലുശ്ശേരി മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ സി രാജന്‍, കൺവീനർ നിസാര്‍ ചേലേരി, കെ രാമചന്ദ്രന്‍ മാസ്റ്റര്‍, കെ അഹമ്മദ് കോയ, നിജേഷ് അരവിന്ദ്, കെ ഉസ്മാന്‍ മാസ്റ്റര്‍, അസ്ലം കുന്നുമ്മല്‍, അബ്ദു നാസര്‍ ഉണ്ണികുളം, ഷംസീര്‍ ആശാരിക്കല്‍, കെ സി സുരേഷന്‍, മുഹമ്മദ് അലി കെ, പി കെ നാസര്‍, സലാം കിനാലൂര്‍, പിഎച്ച് ഷമീര്‍, വി സി വിജയന്‍, അസീസ് പനായി, ടികെ രാജേന്ദ്രൻ, യു വി ദിനേശ് മണി, മുഹമ്മദ്
തുടങ്ങിയവര്‍ സ്ഥാനാര്‍ഥി എം കെ രാഘവനെ അനുഗമിച്ചു.