ബസ് സര്‍വീസ് കാര്യക്ഷമമാക്കാൻ ജനകീയ സദസ്സുകള്‍

കോഴിക്കോട്: ബസ് സര്‍വീസ്   കാര്യക്ഷമമാക്കുന്നതിന്റെയും ജനങ്ങളുടെ യാത്രക്ലേശം പരിഹരിക്കുന്നതിന്റെയും ഭാഗമായി കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ കീഴില്‍ ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കുന്നു.

നിലവില്‍ ബസ് യാത്ര സൗകര്യങ്ങള്‍ ഇല്ലാത്തതും യാത്രാക്ലേശം അനുഭവിക്കുന്നതുമായ പ്രദേശങ്ങളില്‍ ബസ് സര്‍വീസ് അനുവദിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിന്  എംഎല്‍എയുടെ അധ്യക്ഷതയില്‍, പൊലീസ് മേധാവി, പിഡബ്ലിയുഡി പ്രതിനിധികള്‍, ബ്ലോക്ക് പഞ്ചായത്ത് – മുനിസിപ്പാലിറ്റി പ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പൊതു പ്രവര്‍ത്തകര്‍, കെഎസ്ആര്‍ടിസി, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍, ഗതാഗത വിദഗ്ധർ, റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചാണ് ജനകീയ സദസ്സ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലെ ജനകീയ സദസ്സ് ആഗസ്റ്റ് ഒന്‍പതിന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  നടത്തും. യോഗത്തിലേക്ക് നിർദേശം നൽകാന്‍ താല്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0495-2371705.