കോഴിക്കോട്: മെറി ബുക്സ് പ്രസിദ്ധികരിച്ച് രാധാകൃഷ്ണൻ എടച്ചേരി എഡിറ്റു ചെയ്ത അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രൻ്റെ ഓർമകളുടെ പുസ്തകം ”മല്ലികപ്പൂവിൻ മധുരഗന്ധം” എഴുത്തുകാരൻ വി.ആർ സുധീഷ്
രമേശ് കാവിലിന് നൽകി പ്രകാശനം ചെയ്തു. കവി ശിവദാസ് പുറമേരി മുഖ്യഥിതിയായി.
മനോജ് രാമത്ത് അധ്യക്ഷനായി. മിത്തു തിമോത്തി പുസ്തകപരിചയം നടത്തി. അബ്ദുള്ള പേരാമ്പ്ര നന്ദി രേഖപ്പെടുത്തി. പി ജയചന്ദ്രൻ ഗാനസ്മൃതിയിൽ ഗായകരായ ഇ പി സജീവൻ, ആതിര, ദീപക്, മനോജ് പിള്ള തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

