അറിയിപ്പുകൾ
പ്രോജക്ട് അസോസിയേറ്റ് നിയമനം
കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) സെന്ററര്‍ ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി ബ്രെയിന്‍ സയന്‍സസിലെ ന്യൂറോ സയന്‍സ് ലബോറട്ടറിയില്‍ പ്രോജക്ട് അസോസിയേറ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0495-2359352.
സീനിയര്‍ റസിഡന്റ് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ റസിഡന്റ് നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 14ന് രാവിലെ 11ന് നടക്കും. വയസ്സ്, യോഗ്യത, തിരിച്ചറിയല്‍ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം എത്തണം. പ്രായപരിധി: 18-36. വിശദവിവരങ്ങള്‍ www.govtmedicalcollegekozhikode.ac.in ല്‍ ലഭിക്കും.
മത്സ്യത്തൊഴിലാളികള്‍ക്ക് വീട് അറ്റകുറ്റപ്പണിക്ക് ധനസഹായം
കോഴിക്കോട്: ഫിഷറീസ് വകുപ്പിന്റെ മത്സ്യത്തൊഴിലാളി ഭവന റിപ്പയര്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വീടിന് പരമാവധി ഒരു ലക്ഷം രൂപയാണ് ധനസഹായമായി അനുവദിക്കുക. അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ഓഗസ്റ്റ് 31ന് മുമ്പ് ബേപ്പൂര്‍, കോഴിക്കോട് (വെള്ളയില്‍), കൊയിലാണ്ടി, വടകര മത്സ്യഭവന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം.
2025 ഓഗസ്റ്റില്‍ ഇതേ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിപ്പ് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ അനുബന്ധ രേഖകള്‍ ഹാജരാക്കേണ്ടതില്ല. ഇവര്‍ അതത് മത്സ്യഭവനുകളില്‍ നേരിട്ടെത്തി മുന്‍വര്‍ഷം സമര്‍പ്പിച്ച അനുബന്ധ രേഖകളുടെ സാധുത പരിശോധിക്കണം. ഫോണ്‍: 0495 2383780.
അഭിഭാഷക ധനസഹായ പദ്ധതി: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയുള്ള അഭിഭാഷക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരും കേരള ബാര്‍ കൗണ്‍സിലില്‍ 2024 ജൂലൈ ഒന്നിനും 2026 ജൂലൈ 31നും ഇടയില്‍ എന്റോള്‍ ചെയ്ത് കേരളത്തിനുള്ളില്‍ പ്രക്ടീസ് ചെയ്യുന്നവരുമാകണം. www.bwin.kerala.gov.in മുഖേന ഓഗസ്റ്റ് 31ന് രാത്രി 12 വരെ അപേക്ഷിക്കാം.