മാധ്യമ ക്ഷേമ ബോർഡ് വേണം: സീനിയർ ജേണലിസ്റ്റ്സ് ഫോറം
കൊല്ലം: കേരളത്തിലെ മാധ്യമപ്രവർത്തകരുടേയും മുതിർന്ന മാധ്യമപ്രവർത്തകരുടെയും ആരോഗ്യം അടക്കമുള്ള ക്ഷേമവും തൊഴിലും സംരക്ഷിക്കുന്നതിന് മാധ്യമ ക്ഷേമ ബോർഡ് രൂപീകരിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം കേരള സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാരിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ ഈ പദ്ധതി എത്രയും വേഗം നടപ്പാക്കണം.
മുതിർന്ന മാധ്യമപ്രവർത്തകരുടെ പെൻഷൻ 15,000 രൂപയായി ഉയർത്തണം. ആശ്രിത പെൻഷൻ നിലവിലുള്ള പെൻഷൻ തുകയുടെ പകുതിയാക്കണം. കടപ്പാക്കട സ്പോർട്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിലെ പി.എൻ. പ്രസന്നകുമാർ നഗറിൽ നടന്ന പ്രതിനിധി സമ്മേളനമാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.
പ്രതിനിധി സമ്മേളനം കര്‍ണാടക സീനിയർ ജേണലിസ്റ്റ്സ് ഫോറം പ്രസിഡന്റ് ആര്‍.പി. സാംബസദാശിവ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന പ്രസിഡന്റ് അലക്‌സാണ്ടര്‍ സാം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സീരിയൽ ജേണലിസ്റ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ എൻ.പി. ചെക്കുട്ടി, ഫോറം വൈസ് പ്രസിഡന്റുമാരായ ഹരിദാസന്‍ പാലായില്‍, ഹക്കിം നട്ടാശേരി, സണ്ണി ജോസഫ്, സംസ്ഥാന സെക്രട്ടറിമാരായ ഫ്രാങ്കോ ലൂയിസ്, സി.കെ. ഹസന്‍കോയ, പി. അജയകുമാര്‍, പി. ബാലകൃഷ്ണന്‍, കെ. സുന്ദരേശന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എസ്. സുധീശന്‍, എം. ബാലഗോപാലന്‍, ഫോറം കൊല്ലം ജില്ലാ സെക്രട്ടറി എം.എ. മജീദ് എന്നിവര്‍ സംസാരിച്ചു.
സമാപന സമ്മേളനം അഡ്വ. വിഷ്ണു മോഹന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പി. രാമഭദ്രന്‍, ഫോറം രക്ഷാധികാരികളായ ഡോ. നടുവട്ടം സത്യശീലന്‍, എ. മാധവന്‍ എന്നിവരും പല്ലിശേരിയും സംസാരിച്ചു.
പ്രതിനിധി സമ്മേളന ചർച്ചകളിൽ വർഗീസ് കോയിപ്പള്ളി, പി.പി. അബൂബക്കർ, പഴയിടം മുരളി, വി.വി പ്രഭാകരൻ, സി.കെ.എ. ജബ്ബാർ, തോമസ് ഗ്രിഗറി, സി.എം. നൗഷാദാലി, എൻ. ധനഞ്ജയൻ, എം.എൻ. സുരേഷ്, ജെ അജിത് കുമാർ, ആർ.എം. ദത്തൻ, കെ.പി.ഓ. റഹ്മത്തുള്ള, ബാലകൃഷ്ണൻ കുന്നമ്പത്ത്, എം ജയചന്ദ്രൻ, പ്രേംചന്ദ് എന്നിവർ പങ്കെടുത്തു.